രാജ്യത്തെ നക്സലുകള്‍ അനധികൃതമായി നേടുന്ന പണം റിയല്‍ എസ്റ്റേറ്റിലേക്കിടുന്നുവെന്ന് എന്‍.ഐ.എയുടെ റിപ്പോര്‍ട്ട് പറയുന്നു. നക്സലുകളുടെ ഫണ്ടുകളെപ്പറ്റി അന്വേഷിക്കാന്‍ എന്‍.ഐ.എ രൂപീകരിച്ച പ്രത്യേക വിഭാഗമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
നക്സലുകള്‍ തങ്ങളുടെ വിശ്വസ്തര്‍ വഴിയാണ് റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങളിലേക്ക് പണമയക്കുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇങ്ങനെ ലഭിക്കുന്ന പണമുപയോഗിച്ച് റിയല്‍ എസ്റ്റേറ്റ് ഉടമകള്‍ ബിസിനസ് ചെയ്യുമെന്നും തുടര്‍ന്ന് നക്സലുകള്‍ക്ക് ആവശ്യമുള്ളപ്പോള്‍ പണം തിരികെ നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് കൂടാതെ മുതിര്‍ന്ന നക്സല്‍ നേതാക്കളുടെ മക്കളുടെ പഠനത്തിന് വേണ്ടിയും പണമുപയോഗിക്കപ്പെടുന്നുണ്ട്.
ഏകദേശം 125 കോടി രൂപയുടെ ഫണ്ടാണ് നക്സലുകളുടെ പക്കലുള്ളതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറയുന്നു.
വ്യക്തികളുടെ പക്കല്‍ നിന്നും ബിസിനസ് സ്ഥാപനങ്ങളില്‍ നിന്നും നക്സലുകള്‍ അനധികൃതമായി പണം നേടുന്നുണ്ട്. മാവോയിസ്റ്റ് സംഘമായ ത്രിതിയ പ്രസ്തുതി സ്റ്റേറ്റ് കമ്മിറ്റി (ടി.എസ്.പി.സി) വലിയ കല്‍ക്കരി വ്യാപാരികളില്‍ നിന്നും പണം അനധികൃതമായി നേടിയിരുന്നു. ഇവര്‍ ഒരു ടണ്‍ കല്‍ക്കരി ഉത്പാദിക്കുമ്പോള്‍ 40 രൂപയാണ് നക്സലുകള്‍ക്ക് നല്കാന് ആവശ്യപ്പെട്ടത്.
ഈ രീതിയില്‍ ലഭിക്കുന്ന പണം ആദ്യം ചില ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കും. തുടര്‍ന്ന് നക്സലുകളുടെ തന്നെ ബന്ധുക്കളുടെയും വീട്ടുകാരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റം ചെയ്യപ്പെടും.
ഇക്കൊല്ലം ഫെബ്രുവരിയില്‍ ജാര്‍ഖണ്ഡിലെ നക്സല്‍ കമാന്‍ഡറായ സന്ദീപ് യാദവിന്റെ പക്കല്‍ നിന്നും 86 ലക്ഷം രൂപ വിലമതിക്കുന്ന വസ്തു വകകള്‍ എന്‍ഫോഴ്സ്മെന്റ് ജപ്തി ചെയ്തിരുന്നു.
Discussion about this post