ഡല്‍ഹി: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ചുമതലകളില്‍ നിന്ന് മാറ്റി വത്തിക്കാന്‍. മുംബൈ ബിഷപ് എമിരറ്റിസ് (ആക്സിലറി) എനേലോ റുഫീനോ ഗ്രേഷ്യസിനാണ് പകരം ചുമതല.
കന്യാസ്ത്രീയുടെ പീഡന പരാതിയെ തുടര്‍ന്നാണ് വത്തിത്താന്റെ നടപടി. വത്തിക്കാന്‍ എതിരാണെന്ന് വ്യക്തമായതോടെ തന്നെ ചുമതലകളില്‍ നിന്ന് മാറ്റണമെന്ന് ഫ്രാങ്കോ മുളക്കല്‍ ആവശ്യപ്പെട്ടിരുന്നു. ഇത് കൂടി പരിഗണിച്ച് ആവശ്യം ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകരിക്കുകയായിരുന്നുവെന്ന് ഇന്ത്യയിലെ കത്തോലിക്ക മെത്രാന് സമിതി(സിബിസിഐ) പ്രസിഡന്റ് കര്‍ദിനാള്‍ ഒസ്വാള്‍ഡ് ഗ്രേഷ്യസ് അറിയിച്ചു.
തിങ്കളാഴ്ചയാണ് കേസില്‍ ശ്രദ്ധചെലുത്താന്‍ താല്‍ക്കാലികമായി ചുമതലകളില്‍ നിന്നൊഴിയാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ മാര്‍പാപ്പയ്ക്കു കത്തു നല്‍കിയത്. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ജാംബത്തിസ്ത ദിക്വാത്രോ വഴിയാണു കത്തയച്ചത്.
Discussion about this post