കശ്മീരില്‍ ഇന്ത്യന്‍ സൈനികരുടെ വെടിയേറ്റ് കൊല്ലപ്പെട്ട ഭീകരര്‍ ബുര്‍ഹാന്‍ വാനിയെ മഹാനാക്കി സ്റ്റാബ് പുറത്തിറക്കി പാക്കിസ്ഥാന്. ഹിസ്ബുള്‍ മുജാഹിദിന് എന്ന ഭീകരസംഘടനയുടെ കശ്മീരിലെ കമാന്‍ഡറായ ബുര്‍ഹാനിയെ സ്വാതന്ത്ര്യ സമര പോരാളിയായാണ് പാക്കിസ്ഥാന് ചിത്രീകരിക്കുന്നത്.
ഇന്ത്യന്‍ സൈനികരുടെ അതിക്രമത്തിന്റെ ഇരയെന്നാണ് വാനിയെ പാക്കിസ്ഥാന് സ്റ്റാമ്പ്
പുറത്തിറക്കി കൊണ്ട് വിശേഷിപ്പിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.പാക്കിസ്ഥാനില്‍ 8 പാക് രൂപയിലും, ഓണ്‍ലൈനില്‍ ഏതാണ്ട് 500 രൂപ നല്കിയാലും സ്റ്റാബ് ലഭിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഭീകരരുടെ സ്വര്‍ഗ്ഗം എന്ന് പാക്കിസ്ഥാന് ആഗോള തലത്തില്‍ വിമര്‍ശിക്കപ്പെടുന്നതിനിടെയാണ് വാനി ഉള്‍പ്പടെയുള്ള ഭീകരരുടെ പേരില്‍ പാക്കിസ്ഥാന് സ്റ്റാമ്പുകള്‍ പുറത്തിറക്കിയത്.
കശ്മീരില്‍ ഹിസ്ബുല്‍ മുജാഹിദ്ദീന്‍ ഭീകരന് ബുര്‍ഹാന്‍ വാനിയെ 2016 ജൂലായ് 8നാണ് ഇന്ത്യന്‍ സുരക്ഷാസേന വധിച്ചത്. വാനിയുടെ കൊലപാതകത്തിന് ശേഷം യുവാക്കള്‍ ഭീകരസംഘടനയിലേക്കെത്തുന്നത് ഗണ്യമായി തടയാന്‍ സൈന്യത്തിന് കഴിഞ്ഞിരുന്നു.
Discussion about this post