ശബരിമലയില്‍ യുവതി പ്രവേശനത്തിന് അനുമതി നല്കിയ സുപ്രീം കോടതി വിധിക്കെതിരെ വിമര്‍ശനങ്ങളുയരുന്ന സാഹചര്യത്തില്‍ അഭിപ്രായം ചോദിച്ച മാധ്യപ്രവര്‍ത്തകരോട് മോഹന്‍ലാല്‍ രസകരമായ രീതിയിലാണ് മറുപടി നല്‍കിയത്. എ.എം.എം.എയുടെ യോഗത്തിലെ അജന്ഡയെപ്പറ്റി സംസാരിച്ചതിന് ശേഷമായിരുന്നു മോഹന്‍ലാലിനോട് മാധ്യമപ്രവര്‍ത്തകര്‍ ശബരിമല വിഷയത്തെപ്പറ്റി ചോദിച്ചത്.
നടന്നുനീങ്ങവേ ചോദ്യമുന്നയിച്ച മാധ്യമപ്രവര്‍ത്തകനോടു ചിരിയോടെ കണ്ണുരുട്ടി, അടികൊളളുമെന്ന രീതിയിലുളള ആംഗ്യമാണ് താരം കാട്ടിയത്. ഇതു കണ്ട് ചുറ്റുമുള്ളവര്‍ക്കും ചിരിക്കാനുള്ള വകയായി. പല സിനിമകളിലും മോഹന്‍ലാല്‍ ചെയ്തിട്ടുള്ള ചില കുസൃതികളെ ഓര്‍മിപ്പിക്കുന്ന രീതിയിലായിരുന്നു താരത്തിന്റെ പ്രതികരണം. കൊച്ചിയില്‍ വിശ്വശാന്തി ഫൗണ്ടേഷന് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തു മടങ്ങവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പ്രളയത്തില്‍ ദുരിതം അനുഭവിച്ച കാലടി സംസ്കൃത സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥിനികള്‍ക്ക് മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന് 5,000 രൂപയുടെ വസ്ത്രങ്ങള്‍ വാങ്ങാനായി കൂപ്പണുകള്‍ വിതരണം ചെയ്തു. ശീമാട്ടിയുമായി സഹകരിച്ചാണ് സഹായ വിതരണം നടത്തിയത്.
Discussion about this post