പ്രളയക്കെടുതിയില്‍ നിന്നും കേരളത്തെ കരകയറ്റാന്‍ വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രൗഡ് ഫംണ്ടിംഗ് പദ്ധതി ഫലം കാണാതെ നില്ക്കുന്നു. പുനര്‍നിര്‍മ്മാണത്തിന് വേണ്ടി ലക്ഷങ്ങള്‍ ആവശ്യമുള്ള പ്രദേശങ്ങളില്‍ ലഭിച്ചിരിക്കുന്നത് പത്ത് മുതല്‍ നൂറ് രൂപ വരെയാണ്. പ്രതീക്ഷിച്ച തുക എവിടെ നിന്നും സര്‍ക്കാരിന് ലഭിച്ചില്ല.
ചാലക്കുടി പഞ്ചായത്തിലെ പുനര്‍നിര്‍മ്മാണത്തിന് വേണ്ടത് ആറ് കോടി രൂപയാണ്. ഇവിടെ നിന്നും ഒരു രൂപ പോലു സര്‍ക്കാരിന് ലഭിച്ചിട്ടില്ല. 24 ലക്ഷം രൂപ പുനര്‍നിര്‍മ്മാണത്തിന് വേണ്ട് ചെറിയനാട് പഞ്ചായത്തില്‍ നിന്നും പത്ത് രൂപയാണ് ലഭിച്ചത്.
പദ്ധതിക്ക് വേണ്ടത്ര പ്രചരണം ലഭിച്ചില്ലെന്നാണ് അധികൃതരുടെ വാദം. ക്രൗണ്ട് ഫംണ്ടിംഗിന് വേണ്ടത്ര പരസ്യങ്ങള്‍ നല്‍കിയില്ലെന്നും അവര്‍ പറയുന്നു. പുനര്‍നിര്‍മ്മാണത്തിന് വേണ്ടി കെ.പി.എം.ജിയാണ് ക്രൗഡ് ഫംണ്ടിംഗ് എന്ന ആശയം സര്‍ക്കാരിന് മുന്നില്‍ കൊണ്ടുവന്നത്.
Discussion about this post