നിലവില്‍ മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്ന നടപടികള്‍ ഉടന്‍ നിറുത്തിവെക്കാന്‍ ടെലികോം മന്ത്രാലയം കമ്പനികള്‍ക്ക് നിര്‍ദേശം നല്കി . സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയത് . എന്നാല്‍ ആധാര്‍ കാര്‍ഡ് പകര്‍പ്പ് , ഇ.ആധാര്‍ ലെറ്റര്‍ എന്നിവ നല്കിയാല് കമ്പനികള്‍ക്ക് സ്വീകരിക്കാം .
ഇത്തരമൊരു നിര്‍ദേശം കേന്ദ്രം നല്‍കിയതോടെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്നതിന് പകരം തിരിച്ചറിയല്‍ രേഖകളുടെ പകര്‍പ്പ് ഉപയോഗിച്ച് കൊണ്ടുള്ള പഴയ നടപടിക്രമങ്ങളിലേക്ക് തിരിച്ചു പോവേണ്ടതായി വരും .
ആധാര്‍ ഉപയോഗം നിര്‍ത്തണം എന്നാവശ്യപ്പെട്ടുക്കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കിയെന്നതിന്റെ റിപ്പോര്‍ട്ട് നല്‍കാനും ടെലികോം മന്ത്രാലയം കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട് .
സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍കാര്‍ഡ് നിര്‍ബന്ധമാക്കിയതിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ട് സെപ്റ്റംബര്‍ 26ന് നല്കിയ കേസിലാണ് സ്വകാര്യ കമ്പനികള്‍ക്ക് ആധാര്‍ വിവരങ്ങള്‍ നല്‍കരുതെന്നത് ഉള്‍പ്പടെയുള്ള ഉത്തരവുകള്‍ സുപ്രീം കോടതി നല്‍കിയത് .
Discussion about this post