പ്രധാനമന്ത്രി നരേന്ദ്രമോദിയെ ശക്തനെന്ന് വിശേഷിപ്പിച്ച രജനികാന്തിന് വിമര്‍ശിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രതിപക്ഷ കക്ഷികളുടെ സഖ്യത്തേക്കാള്‍ ശക്തനാണ് മോദിയെന്ന രജനീകാന്തിന്റെ പ്രസ്താവനയാണ് യച്ചൂരിയെ ചൊടിപ്പിച്ചത്. 2004ലെ ചരിത്രം രജനീകാന്ത് ഓര്‍ക്കണമെന്ന് യെച്ചൂരി ഓര്‍മിപ്പിച്ചു.
ഇതിനിടെ ലോക്സഭാ തിര!ഞ്ഞെടുപ്പില്‍ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യവുമായി സിപിഎം കൈകോര്‍ക്കും. ബിജെപി വിരുദ്ധ ദേശീയ കൂട്ടായ്മ കൂടുതല്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് സഖ്യത്തില്‍ അണിനിരക്കുന്നതെന്നാണ് സിപിഎം വിശദീകരണം.
സീതാറാം യച്ചൂരി ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിനുമായി ചെന്നൈയില്‍ വെച്ച് കൂടിക്കാഴ്ച നടത്തി. അല്‍വാര്‍പേട്ടിലെ സ്റ്റാലിന്റെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. രാജ്യത്തിന്റെ കെട്ടുറപ്പും ഐക്യവും സംരക്ഷിക്കാന്‍ പ്രതിപക്ഷപാര്‍ട്ടികള്‍ ഒന്നിച്ചുനില്‍ക്കുകയാണെന്നും ഇതിനായി തമിഴ്നാട്ടില്‍ ഡിഎംകെയോടൊപ്പം സഹകരിക്കുമെന്നും യച്ചൂരി പറഞ്ഞു.
12 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഡി.എം.കെ.യുമായി സി.പി.എം. കൈകോര്‍ക്കുന്നത്. 2004ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ്ഡിഎംകെ സഖ്യത്തിനൊപ്പം സിപിമ്മും ഉണ്ടായിരുന്നു. 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിലും എ.ഐ.എ.ഡി.എം.കെ. ക്ക് ഒപ്പമായിരുന്നു സിപിഎം. ഡിഎംകെയുടെ അഴിമതിക്കെതിരെ ശക്തമായി രംഗത്തെത്തിയിരുന്ന സിപിഎം നിലപാട് മാറ്റുന്നത് ബിജെപി വിരുദ്ധതയുടെ പേര് പറഞ്ഞാണ്. ടൂജി സെപ്ക്ട്രെം പോലുള്ള അഴിമതിക്കേസുകളില്‍ ഡിഎംകെയ്ക്കും-കോണ്ഗ്രസിനെമെതിരെ സിപിഎം രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ നിലപാടുകള്‍ പൂര്‍ണമായും വിസ്മരിച്ചാണ് സിപിഎം ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം നില്‍ക്കുന്നത്..
Discussion about this post