രാജ്യത്ത് ഇന്ധന വില വീണ്ടും കുറഞ്ഞു. ഇന്ന് പെട്രോളിന് 32 പൈസയും ഡീസലിന് 41 പൈസയുമാണ് കുറഞ്ഞത്. മൂന്ന് ദിവസങ്ങള്‍ കൊണ്ട് പെട്രോളിന് 1.13 രൂപയും ഡീസലിന് 1.14 രൂപയുമാണ് കുറഞ്ഞത്.
ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 77.17 രൂപയായി മാറിയിരിക്കുകയാണ്. അതേസമയം ഡീസലിന്റെ വില 73.85 രൂപയുമാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 78.55 രൂപയും ഒരു ലിറ്റര്‍ ഡീസലിന്റെ വില 75.28 രൂപയുമാണ്. കോഴിക്കോട് പെട്രോള്‍ വില 77.51 രൂപയും ഡീസല്‍ വില 74.19 രൂപയുമാണ്.
ആഗോള തലത്തില്‍ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞതാണ് ഇന്ധന വില കുറയാന്‍ കാരണം. രണ്ട് മാസത്തിനുള്ളില്‍ അസംസ്കൃത എണ്ണയുടെ വിലയില്‍ 30 ശതമാനത്തിലധികം ഇടിവുണ്ടായിട്ടുണ്ട്.
Discussion about this post