സൂര്യ കിരണ്‍ കൊച്ചു ടിവി അടക്കം സണ്‍ നെറ്റ്വര്ക്കിനു കീഴിലുള്ള 33 ചാനലുകളുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കിയേക്കും. സണ്‍ ടിവി നെറ്റ്വര്ക്കന്റെ സുരക്ഷാ അനുമതി കേന്ദ്ര ആഭ്യന്തരമന്ത്രാലയം റദ്ദാക്കിയതിനെ തുടര്‍ന്നാണിത്. ഉടമകള്‍ക്കെതിരെ സിബിഐ, എന്‍ഫോഴ്സ്മെന്റ് വിഭാഗങ്ങളുടെ അന്വേഷണങ്ങള്‍ നടക്കുന്നതിനാലാണ് സുരക്ഷാ അനുമതി റദ്ദാക്കിയത്.
സംപ്രേഷണം നിര്‍ത്തലാക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കേണ്ടതു വാര്‍ത്താവിതരണ മന്ത്രാലയമാണ്. മാരനെ പിന്തുണച്ചു വാര്‍ത്താവിതരണ മന്ത്രാലയം കത്തു നല്‍കിയെങ്കിലും ആഭ്യന്തരമന്ത്രാലയം നിരസിച്ചിരുന്നു. തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വാര്‍ത്താവിതരണ മന്ത്രാലയം വീണ്ടും ആഭ്യന്തരമന്ത്രാലയത്തെ സമീപിച്ചേക്കും.
എന്നാല്‍ സുരക്ഷാ അനുമതി റദ്ദാക്കിയതുമായി ബന്ധപ്പെട്ട
വിവരങ്ങളൊന്നും ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നും ലഭിച്ചിട്ടില്ലെന്ന് സണ്‍ ടിവി അധികൃതര്‍ അറിയിച്ചു. ലൈസന്‍സ് പിന്‍വലിച്ചാല്‍ നിയമപരമായി നേരിടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഡിഎംകെ അധ്യക്ഷന്‍ എം.കരുണാനിധിയുടെ ബന്ധുക്കളായ മാരന് സഹോദരന്മാര്ക്കെതിരെ 300 ഹൈ സ്പീഡ് ബിഎസ്എന്‍എല്‍ ടെലിഫോണ്‍ ലൈന്‍ കേസ്, എയര്‍സെല്‍ മാക്സിസ് കേസ്, കള്ളപ്പണം വെളുപ്പിക്കല്‍ കേസ് തുടങ്ങിയവയിലാണ് അന്വേഷണം നടക്കുന്നത്.
Discussion about this post