ജല വിഭവ മന്ത്രി സ്ഥാനത്ത് നിന്നും മാത്യു.ടി.തോമസ് രാജിവെച്ചു. ഇന്ന് രാവിലെ മാത്യു.ടി.തോമസ് ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി. പുതിയ മന്ത്രിയായി ജെ.ഡി.എസ് നേതാവ് കെ.കൃഷ്ണന്‍കുട്ടി സത്യപ്രതിജ്ഞ ചെയ്യുന്ന തീയ്യതിയും ഇന്ന് തീരുമാനിക്കുന്നതായിരിക്കും.
ജെ.ഡി.എസ് കേന്ദ്ര നേതൃത്വത്തിന്റെ ചര്‍ച്ചയ്ക്കൊടുവിലാണ് മാത്യു.ടി.തോമസിനെ മന്ത്രി സ്ഥാനത്ത് നിന്നും മാറ്റാന്‍ തീരുമാനിച്ചത്. മന്ത്രിയെ മാറ്റുന്ന കാര്യം സൂചിപ്പിച്ചുകൊണ്ടുള്ള കത്ത് കേന്ദ്ര നേതൃത്വം കോഴിക്കോട് വെച്ച് മുഖ്യമന്ത്രിയെ ഏല്‍പ്പിച്ചിരുന്നു.
അതേസമയം ദേശീയ നേതൃത്വം തീരുമാനം അടിച്ചേല്‍പ്പിക്കുകയായിരുന്നുവെന്ന് മാത്യു.ടി.തോമസ് പക്ഷം വാദിക്കുന്നു. കൃഷ്ണന്‍കുട്ടി മന്ത്രിയാകുമ്പോള്സംസ്ഥാന പ്രസിഡണ്ട് ആരാകണം എന്നതിനെ കുറിച്ച് പാര്‍ട്ടിയില്‍ വലിയ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.
Discussion about this post