രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും കുറഞ്ഞു. ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 35 പൈസയും ഡീസലിന് 43 പൈസയും കുറഞ്ഞു. അഞ്ച് ദിവസം കൊണ്ട് പെട്രോളിന് 1.89 രൂപയും ഡീസലിന് 2.04 പൈസയുമാണ് കുറഞ്ഞത്.
ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 76.41 രൂപയും ഒരു ലിറ്റര്‍ ഡീസലിന് 72.94 രൂപയുമാണ് വില. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 77.77 രൂപയും ഒരു ലിറ്റര്‍ ഡീസലിന്റെ വില 74.36 രൂപയുമാണ്. കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 76.75 രൂപയും ഒരു ലിറ്റര്‍ ഡീസലിന്റെ വില 73.29 രൂപയുമാണ് വില.
രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോളിന്റെ വില 74.49 രൂപയും ഡീസലിന്റെ വില 69.29 രൂപയുമാണ്. മുംബൈയില്‍ പെട്രോളിന്റെ വില 80.03 രൂപയും ഡീസലിന്റെ വില 72.56 രൂപയുമാണ്.
ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വിലയില്‍ കുറവ് വന്നതാണ് ഇന്ധന വില കുറയാന്‍ കാരണം.
Discussion about this post