ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കുകളെ ചോദ്യം ചെയ്യുന്ന കോണ്‍ഗ്രസ് മുംബൈ ഭീകരാക്രമണം നടന്ന സമയത്ത് അധികാരത്തിലിരുന്നവരാണെന്ന വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പത്ത് കൊല്ലം മുന്‍പ് നടന്ന തീവ്രവാദ ആക്രമണത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന പറഞ്ഞവരാണ് ഇന്ന സര്‍ജിക്കല്‍ സ്ട്രൈക്കിനെ ചോദ്യം ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
നീക്കങ്ങള്‍ നടത്തുന്ന വേളയില്‍ ജവാന്മാര് ക്യാമറ കൈയ്യിലേന്തിയാണോ പോകുന്നതെന്ന് മോദി ചോദിച്ചു. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് രാജ്യത്ത് നിരന്തരം ഭീകരാക്രമണങ്ങള്‍ നടന്നിരുന്നുവെന്നും എന്‍.ഡി.എ സര്‍ക്കാര്‍ വന്നതിന് ശേഷം ഇതില്‍ കുറവ് വന്നിട്ടുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി. ഭീകരരോട് അവരുടെ ഭാഷയില്‍ മറുപടി നല്‍കിയത് മൂലമാണിതെന്ന് മോദി കൂട്ടിച്ചേര്‍ത്തു. അതേസമയം കോണ്‍ഗ്രസ് സര്‍ജിക്കല്‍ സ്ട്രൈക്കിന് തെളിവ് ചോദിക്കുന്നുവെന്നും മോദി പറഞ്ഞു.
ഡിസംബര്‍ ഏഴിനാണ് രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് നടക്കുക.
Discussion about this post