രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും കുറവ്. ഇന്ന് പെട്രോളിന് 40 പൈസയും ഡീസലിന് 44 പൈസയുമാണ് കുറഞ്ഞത്. കഴിഞ്ഞ രണ്ടാഴചക്കിടെ പെട്രോളിന് 4.50 രൂപയും ഡീസിലിന് 5 രൂപയുമാണ് കുറഞ്ഞത്.
ഇതോടെ കൊച്ചിയില്‍ ഇന്ന് പെട്രോളിന് 73.21 രൂപയായി വില. ഡീസലിന് കൊച്ചിയില്‍ 69.51 രൂപയാണ് വില. തിരുവനന്തപുരത്ത് പെട്രോളിന് 74.52 രൂപയും ഡീസലിന് 70.85 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന് 73.53 രൂപയും ഡീസലിന് 69.83 രൂപയുമാണ് വില.
രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോളിന് 71.32 രൂപയും ഡീസലിന് 65.96 രൂപയുമാണ് വില. മുംബൈയില്‍ പെട്രോളിന് 76.90 രൂപയും ഡീസലിന് 69.09 രൂപയുമാണ് വില.
രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞതാണ് ഇന്ധന വില കുറയാന്‍ കാരണം. അസംസ്കൃത എണ്ണയുടെ വില ബാരലിന് 60 ഡോളറിന് താഴെയാണ്.
Discussion about this post