രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും കുറഞ്ഞു. ഇന്ന് പെട്രോളിന് 39 പൈസയും ഡീസലിന് 42 പൈയസുമാണ് കുറഞ്ഞത്. ഇതോടെ കൊച്ചിയില്‍ ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 72.82 രൂപയും ഡീസലിന് 69.09 രൂപയുമാണ് വില. തിരുവനന്തപുരത്ത് പെട്രോളിന് 74.12 രൂപയും ഡീസലിന് 70.42 രൂപയുമാണ് വില. കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന് 73.14 രൂപയും ഒരു ലിറ്റര്‍ ഡീസലിന് 69.41 രൂപയുമാണ് വില.
രണ്ടാഴ്ചക്കിടെ പെട്രോളിന്റെയും ഡീസലിന്റെയും അഞ്ച് രൂപയിലേറെയാണ് കുറഞ്ഞത്.
ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 70.92 രൂപയും ഡീസലിന് 65.55 രൂപയുമാണ് വില. വാണിജ്യ തലസ്ഥാനമായ മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 76.50 രൂപയും ഡീസലിന് 68.59 രൂപയുമാണ് വില.
അഗോള വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞതാണ് ഇന്ധന വില കുറയാന്‍ കാരണം. ഒരു ബാരല്‍ ക്രൂഡ് ഓയിലിന്റെ വില 60 ഡോളറില്‍ താഴെയാണ്.
Discussion about this post