ഡല്‍ഹി: ബിജെപി സംസ്ഥാനഘടകത്തിന്റെ ബിജെപി ന്യൂസ് ചാനല്‍ ബഹിഷ്ക്കരണം അവസാനിപ്പിച്ചു. അരുവിക്കരയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ഒ രാജഗോപാല്‍ പത്രിക നല്കിയ ശേഷം പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് വി മുരളീധരന് മാധ്യമങ്ങള്‍ക്ക് മുന്നിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
മോദി സര്‍ക്കാരിനെതിരെ ഏഷ്യാനെറ്റ് എടുത്ത എതിര് നിലപാടുകളുടെ പശ്ചാത്തലത്തിലാണ് ബിജെപി നേതാക്കള്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത് ഒഴിവാക്കുന്നതുള്‍പ്പടെയുള്ള ചാനല്‍ ബഹിഷ്ക്കരണത്തിന് ആഹ്വാനം നല്‍കിയത്. ഇതേ തുടര്‍ന്ന് കഴിഞ്ഞ എട്ട് മാസത്തോളമായി ബിജെപി നേതാക്കള്‍ ചാനലിന്റെ ചര്‍ച്ചകളില്‍ കാര്യമായ സഹകരിച്ചിരുന്നില്ല.
ബിജെപി സംഘടിപ്പിച്ച ചില പരിപാടികളില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ ഇറക്കിവിട്ട സംഭവം പോലുമുണ്ടായി.
മോദി സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് ബഹിഷക്കരണം പിന്‍വലിക്കുന്നത്. പാര്ട്ടിന നേതൃത്വം ചര്‍ച്ച ചെയ്താണ് ബഹിഷ്ക്കരണം പിന്‍വലിക്കുന്നതെന്നും മുരളീധരന് വിശദീകരിച്ചു.
ബിജെപി നേതാക്കളുടെ ചാനല്‍ ബഹിഷ്ക്കരണം സോഷ്യല്‍ മീഡിയകളിലും സജീവ ചര്‍ച്ചകള്‍ വഴിവെച്ചിരുന്നു,
Discussion about this post