രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും കുറഞ്ഞു. ഇന്ന് പെട്രോളിന് 20 പൈസയും ഡീസലിന് 21 പൈസയുമാണ് കുറഞ്ഞത്. ഇതോടെ കോച്ചിയില്‍ പെട്രോളിന്റെ വില 72.19 രൂപയും ഡീസലിന്റെ വില 67.71 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന്റെ വില 73.48 രൂപയും ഡീസലിന്റെ വില 69.02 രൂപയാണ്. കോഴിക്കോട് പെട്രോളിന് 72.51 രൂപയും ഡീസലിന് 68.03 രൂപയുമാണ്.
രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞതാണ് പെട്രോള്‍, ഡീസല്‍ വില കുറയാന്‍ കാരണം. രണ്ട് ദിവസം കൊണ്ട് പെട്രോളിന്റെ വില 37 പൈസയും ഡീസലിന്റെ വില 36 പൈസയുമാണ് കുറഞ്ഞത്.
ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 54 ഡോളറാണ്. ഇത് കൂടാതെ അമേരിക്ക എണ്ണ ഉത്പാദനം വര്‍ധിപ്പിച്ചതും എണ്ണ വില കുറയാന്‍ കാരണമായിട്ടുണ്ട്.
Discussion about this post