ശബരിമലയിലെ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് ദര്‍ശനം നടത്താനെത്തിയ യുവതികളുടെ വീടിന് മുന്നില്‍ അയ്യപ്പഭക്തര്‍ നാമജപ പ്രതിഷേധം നടത്തുന്നു. മലപ്പുറം സ്വദേശിനി കനകദുര്‍ഗയുടെയും കോഴിക്കോട് കൊയിലാണ്ടി സ്വദേശിനിയായ ബിന്ദുവിന്റെയും വീടുകളുടെ മുന്നിലാണ് അയ്യപ്പഭക്തരുടെ നാമജപ പ്രതിഷേധം.
ഇന്ന് പുലര്‍ച്ചെയോടെയാണ് ബിന്ദുവും കനകദുര്‍ഗയും ശബരിമലയിലേക്ക് യാത്ര തിരിച്ചത്. ഇരുവര്‍ക്കും 45 വയസ്സിന് താഴെയാണ് പ്രായം.
ഇരുവരെയും മരക്കൂട്ടത്തിനും ചന്ദ്രാനന്ദന്‍ റോഡിനിടയിലും വെച്ച് ഭക്തജനം തടയുകയായിരുന്നു. യുവതികള്‍ക്ക് സംരക്ഷണമൊരുക്കാനായി പമ്പയില്‍ നിന്ന് കൂടുതല്‍ പൊലീസ് സംഘം എത്തിയിട്ടുണ്ട്.
അതേസമയം ദേവസ്വം പ്രസിഡന്റ് എ.പത്മകുമാറിന്റെ വസതിയുടെ മുന്നിലും ഭക്ജനം പ്രതിഷേധം നടത്തുന്നുണ്ട്.
Discussion about this post