രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും കുറഞ്ഞു. ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 22 പൈസയും ഒരു ലിറ്റര്‍ ഡീസലിന് 19 പൈസയുമാണ് കുറഞ്ഞത്. ഇതോടെ കോച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 71.78 രൂപയായി കുറഞ്ഞു. ഡീസലിന്റെ വില 67.34 രൂപയാണ്. തിരുവനന്തപുരത്ത് പെട്രോളിന്റെ വില 73.05 രൂപയും ഡീസലിന്റെ വില 68.64 രൂപയുമാണ്.
ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 69.86 രൂപയാണ്. ഡീസലിന്റെ വില 63.83 രൂപയാണ്. വാണിജ്യതലസ്ഥാനമായ മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 75.48 രൂപയും ഒരു ലിറ്റര്‍ ഡീസലിന്റെ വില 66.79 രൂപയാണ്.
ആഗോള വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞതാണ് ഇന്ധന വില കുറയാന്‍ കാരണം. ഒരു ബാരല്‍ ആസംസ്കൃത എണ്ണയ്ക്ക് 55 ഡോളറില്‍ താഴെയാണ് വില. അസംസ്കൃത എണ്ണയുടെ വില കുറഞ്ഞതിന് പുറമെ രൂപയുടെ മൂല്യം വര്‍ധിച്ചതും ഇന്ധന വില കുറയാന്‍ കാരണമായി.
Discussion about this post