രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഇന്നും കുറഞ്ഞു. ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 28 പൈസയും ഒരു ലിറ്റര്‍ ഡീസലിന് 31 പൈസയുമാണ് കുറഞ്ഞത്. ഇതൊടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 71.18 രൂപയായി കുറഞ്ഞു. ഡീസലിന്റെ വില 66.81 രൂപയാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 72.44 രൂപയും ഒരു ലിറ്റര്‍ ഡീസലിന്റെ വില 68.10 രൂപയുമാണ്. കോഴിക്കോട് പെട്രോളിന്റെ വില 71.49 രൂപയും ഡീസലിന്റെ വില 67.12 രൂപയുമാണ്.
രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോളിന്റെ വില 69.26 രൂപയാണ്. ഡീസലിന്റെ വില 63.32 രൂപയുമാണ്. വാണിജ്യതലസ്ഥാനമായ മുംബൈയില്‍ പെട്രോളിന്റെ വില 74.89 രൂപയും ഡീസലിന്റെ വില 66.25 രൂപയുമാണ്.
അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞതും അമേരിക്ക എണ്ണ ഉത്പാദനം വര്‍ധിപ്പിച്ചതുമാണ് ഇന്ധന വില കുറയാന്‍ കാരണം.
Discussion about this post