സന്നിധാനത്തെ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയോയെന്ന കാര്യം അറിയില്ലെന്ന് ദേവസ്വം ബോര്‍ഡും ദേവസ്വം മന്ത്രിയും അറിയിച്ചു.. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറും മന്ത്രി കടകംപള്ളി സുരേന്ദ്രനുമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതേപ്പറ്റി കൂടുതല്‍ അന്വേഷണം വേണമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാട്.
ബിന്ദു, കനകദുര്‍ഗ എന്നിവരാണ് ദര്‍ശനം നടത്തിയെന്ന വാദവുമായി മുന്നോട്ട് വന്നിരിക്കുന്നത്. ഇവര്‍ക്ക് സഹായവുമായി മഫ്തി പോലീസ് ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ദര്‍ശനം നടത്തിയതിനെപ്പറ്റി പോലീസിനും വിവരം ലഭിച്ചിട്ടില്ലായെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.
Discussion about this post