മലപ്പുറം: സഹോദരിയെ മലകയറ്റാന്‍ സിപിഎം നേതാക്കള്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണവുമായി കനകദുര്‍ഗ്ഗയുടെ സഹോദരന് ഭരത് ഭൂഷണ്.
സിപിഎമ്മും കോട്ടയം എസ്പിയുമാണ് ഗൂഢാലോചന നടത്തിയത്. കനക ദര്‍ഗ്ഗയുമായി സിപിഎം നേതാക്കള്‍ പലവട്ടം സംസാരിച്ചു. കണ്ണൂരിലാണ് കനക ദര്‍ഗ്ഗ ഒളിവില്‍ കഴിഞ്ഞത്.
കനക ദുര്‍ഗ്ഗയുമായി സംസാരിച്ചതിന്റെ ശബ്ദരേഖ കൈവശമുണ്ടെന്നും ഭരത് ഭൂഷണന് പറയുന്നു.
മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയാണു കനകദുര്‍ഗ. ഡിസംബര്‍ 24ന് ഇവര്‍ ശബരിമലയില്‍ എത്തിയിരുന്നെങ്കിലും മല ചവിട്ടാനായിരുന്നില്ല.
വീട്ടില്‍ പറയാതെയാണ് കനകദുര്‍ഗ ശബരിമലയില്‍ എത്തിയതെന്ന് അവരുടെ ഭര്‍ത്താവ് അന്നു പറഞ്ഞിരുന്നു. തിരുവനന്തപുരത്തേക്ക് ജോലി സംബന്ധമായ ആവശ്യത്തിനെന്നാണു പറഞ്ഞതെന്നും ശബരിമലയില്‍ പോയതിനെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Discussion about this post