ഓസ്ട്രേലിയക്കെതിരെ നാലാം ടെസ്റ്റില്‍ ഇന്ത്യ കൂറ്റന്‍ സ്കോറിലേക്ക് നീങ്ങുന്നു. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ രണ്ടാം ദിവസം ഇന്ത്യ ആറിന് 534 റണ്‍സ് എന്ന നിലയിലാണ്. പൂജാരയ്ക്ക് പുറമെ റിഷഭ് പന്ത് കൂടി സെഞ്ച്വറി നേടിയതോടെ ഇന്ത്യ കൂറ്റന്‍ സ്കോര്‍ സ്വന്തമാക്കുകയായിരുന്നു.
അതെസമയം പൂജാരയ്ക്ക് അര്‍ഹിച്ച ഡബിള്‍ സെഞ്ച്വറി ഏഴ് റണ്‍സ് അകലെ നഷ്ടിമായി. 373 പന്തില്‍ 22 ബൗണ്ടറി സഹിതം 193 റണ്‍സാണ് പൂജാര സ്വന്തമാക്കിയത്.
നാല് വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സെന്ന നിലയില്‍ ആദ്യ ദിനം കളിയവസാനിപ്പിച്ച ഇന്ത്യയ്ക്ക് 42 റണ്‍സെടുത്ത ഹനുവ വിഹാരിയെ നഷ്ടമായി. എന്നാല്‍ പിന്നീട് ചേതേശ്വര്‍ പൂജാരക്കൊപ്പം പന്ത് നിലയുറപ്പിച്ചതോടെ സ്കോര്‍ ഉയര്‍ന്നു. ഇരുവരും ചേര്‍ന്നുള്ള കൂട്ടുകെട്ട് 89 റണ്‍സ് ആയപ്പോഴേക്കും പൂജാര പുറത്തായി.
എന്നാല്‍ പന്തിന് ഉറച്ച പിന്തുണയുമായി ജഡേജ ക്രീസില്‍ നിലയുറപ്പിക്കുകയായിരുന്നു. 137 പന്തില്‍ എട്ട് ഫോര്‍ സഹിതമാണ് പന്ത് ടെസ്റ്റിലെ തന്റെ രണ്ടാമത്തെ സെഞ്ച്വറി കണ്ടെത്തിയത്. ജഡേജ ക്രീസിലുണ്ട്.
Discussion about this post