സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ബില്ലിനെ പിന്തുണയ്ക്കുമെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി വ്യക്തമാക്കി.
ഇത് കൂടാതെ പട്ടികജാതി, പട്ടികവര്‍ഗ്ഗ, ഒ.ബി.സി വിഭാഗങ്ങള്‍ക്ക് നല്കുന്ന സംവരണം 50 ശതമാനത്തിന് മുകളിലേക്ക് ഉയര്‍ത്തണമെന്നും മായാവതി അഭിപ്രായപ്പെട്ടു. ഇപ്പോള്‍ നിലവിലുള്ള സംവരണ വ്യവസ്ഥ കുറച്ച് പഴയതാണെന്നും ഇതുവരെ സംവരണം എത്തിപ്പെടാത്ത മേഖലകളിലും സംവരണം കൊണ്ടുവരണമെന്നും മായാവതി പറഞ്ഞു.
ഇന്നലെയായിരുന്നു സാമ്പത്തികമായി പിന്നോട്ട് നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തിക്കൊണ്ട് ഭരണഘടന ഭേദഗതി ചെയ്യാനുള്ള തീരുമാനം കേന്ദ്ര മന്ത്രിസഭാ യോഗം എടുത്തത്.
Discussion about this post