സേവാഭാരതിയുടെ സംരക്ഷണയില്‍ നിന്ന് എറണാകുളം സ്വദേശി തൗണ്ടയില്‍ ജൈസി ജോസഫിന്റെ മകള്‍ രോഷ്നി കതിര് മണ്ഡപത്തില്‍ നിന്ന് പുതു ജീവിതത്തിലേക്ക് ചുവടുവെക്കുമ്പോള്‍ നന്ദി പറയുന്നത് സ്നേഹ സമ്പന്നരായ ഈ ലോകത്തോട് മുഴുവനുമാണ്. വിവാഹജീവിതത്തിലേക്ക് അവള് കടക്കുമ്പോള്‍ മനസ് നിറയുന്നത് സേവാഭാരതി പ്രവര്‍ത്തകര്‍ക്കും
2015ല്‍ എണാകുളം സൗത്ത് മേല്‍പ്പാലത്തിനു സമീപം നിരാലമ്പയും, നിരാശ്രയും ആയ തൗണ്ടയില്‍ ജെസി ജോസഫിന്റേയും, അവരുടെ പ്രായപൂര്‍ത്തിയായ മകള്‍ രോഷ്നി യുടേയും കഥന കഥ വാര്‍ത്താ മാധ്യമങ്ങളില്‍ ഇടംനേടിയിരുന്നു. വാര്‍ത്തയില്‍ സ്ഥാനം പിടിക്കുന്നതിനു ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും, എറണാകുളം രാമവര്‍മ്മ ക്ലബിന്റെ പ്രസിഡന്റും ആയിരുന്ന പ്രവീണ്‍ മേനോനും പത്നി ഉഷാ പ്രവീണും ചേര്‍ന്ന് അമ്മയുടേയും, മകളുടേയും സംരക്ഷണം സേവാഭാരതിയുടെ ചുമലില്‍ ഏല്‍പ്പിച്ചിരുന്നു. പിന്നീട് സേവാഭാരതിയായിരുന്നു അവള്‍ക്കെല്ലാം. വിവാഹവസ്ത്രത്തോടെ അവള് പടിയിറങ്ങുമ്പോള്‍ അത് സേവാഭാരതി പ്രവര്‍ത്തകരുടെ മനസ് കൂടി നിറയുകയാണ്.
രാവിലെ ഏലൂര്‍ ക്രിസ്തുരാജ സന്നിധിയില്‍ വച്ചായിരുന്നു രോഷ്നിയുടെ വിവാഹം. വരന് ബിജു. വര്‍ഷങ്ങളോളം നീണ്ട കരുതലിനും സ്നേഹത്തിനും നന്ദി പറയുകയാണ് രോഷ്നി.
Discussion about this post