ശബരിമല വിഷയത്തില്‍ കേരളാ ഗവര്‍ണര്‍ പി.സദാശിവവുമായി എന്‍.ഡി.എ സംഘം കൂടിക്കാഴ്ച നടത്തി. നിരീശ്വരവാദികളില്‍ നിന്നും ശബരിമലയെ രക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഗവര്‍ണര്‍ക്ക് സംഘം കത്തും നല്കി. ശബരിമലയിലെ വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നടത്തുന്ന സമരത്തില്‍ പങ്കെടുക്കുന്ന വ്യക്തികളെ പിണറായി സര്‍ക്കാര്‍ കള്ളക്കേസില്‍ കുടുക്കുകയാണെന്നും എന്‍.ഡി.എ സംഘം പറഞ്ഞു. നിയമത്തിന്റെ സംരക്ഷണം ഉറപ്പ് വരുത്താന്‍ ഗവര്‍ണര്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള അറിയിച്ചു. ശബരിമല വിഷയത്തില്‍ ബി.ജെ.പി സമരം തുടരുമെന്നും സമരത്തിന്റെ രൂപത്തിലും ഭാവത്തിലും മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post