ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യയില്‍ വന്‍ ജനപ്രീതി നേടിയ ചൈനീസ് അപ്പുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍ , ടിക്ക്-ടോക് , ഹെലോ , ലൈക് തുടങ്ങിയ ഒരുകൂട്ടം അപ്പുകള്‍ക്ക് മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു .
അമ്പതു ലക്ഷത്തിന് മുകളില്‍ വരിക്കാരുള്ള – ഉപയോക്താക്കളുടെ ഉള്ളടക്കം കൊണ്ട് പ്രവര്‍ത്തിക്കുന്ന ആപ്പുകളെയാണ് കേന്ദ്രസര്‍ക്കാര്‍ ഉന്നം വെക്കുന്നത് . ഈ കമ്പനികള്‍ ഇന്ത്യയില്‍ ഓഫീസ് തുടങ്ങണമെന്നും നിയമപരമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വഴിയൊരുക്കണം എന്നതാണ് കേന്ദ്ര നിര്‍ദേശങ്ങളില്‍ ഒന്ന് .
ടിക് -ടോക് , ഹെലോ ,വിഗോ വീഡിയോ എന്നിങ്ങനെയുള്ള ആപ്പുകള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ ചില നിയമങ്ങള്‍ പാലിക്കേണ്ടതായി വരും . ഇതിനെ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ഐ.ടി , ഇലക്ട്രോണിക് മന്ത്രാലയം തയ്യാറാക്കി വരികയാണ് .
ഇന്ത്യയില്‍ വ്യാപകമായ ഒരു ചൈനീസ് ആപ്പുകള്‍ക്ക് പോലും ഇന്ത്യയില്‍ ഒരു ഓഫീസ് പോലുമില്ല . ഉള്ളടക്കവുമായി ബന്ധപ്പെട്ട കേസുകള്‍ ഇവിടെ തന്നെ പരിഹരിക്കേണ്ടതായി വരും. ഓഫീസുകള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കാത്തത് നിയമനടപടികള്‍ സ്വീകരിക്കുന്നതിന് വിലങ്ങുതടിയാണ് . അതിനു പുറമേ രാജ്യത്തിന് ഭീഷണിയായ ഉള്ളടക്കങ്ങള്‍ സമയത്തിന് നീക്കം ചെയ്യാനുള്ള സംവിധാനം ഒരുക്കാനും നിര്‍ദ്ദേശം മുന്നോട്ടു വെച്ചിട്ടുണ്ട് .
Discussion about this post