തൃശൂരില്‍ കൊണ്ഗ്രസ് ഐയില്‍ തിരഞ്ഞെടുപ്പിനെ ചൊല്ലി തര്‍ക്കം ഉടലെടുക്കുന്നു. ഇതിന്റെ ഭാഗമായി നഗരത്തില്‍ വിവിധയിടങ്ങളില്‍ ‘വരത്തനും വേണ്ട, വയസനും വേണ്ട’ എന്ന് എഴുതിയ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. കോണ്‍ഗ്രസ് ഐയുടെ പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. തൃശൂരില്‍ നിന്നുമുള്ളയൊരാളെ മത്സരിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്.
കാലങ്ങളായി തൃശൂരിന് പുറത്തുള്ളവരാണ് മണ്ഡലത്തില്‍ മത്സരിക്കുന്നത്. ഇത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചു. ഇന്ന് രാവിലെ തൃശൂര്‍ ഡി.സി.സി ഓഫീസിന് മുന്നിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുമാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. സേവ് കോണ്‍ഗ്രസ് ഐ എന്നും പോസ്റ്ററിലുണ്ട്.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ പോസ്റ്ററുകള്‍ കീറി കളഞ്ഞു. സീറ്റിന് വേണ്ടി അണിയറ പ്രവര്‍ത്തനം നടത്തുന്നവരാണ് പോസ്റ്ററിന് പിന്നിലെന്നാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.
Discussion about this post