പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരമേറ്റ കാലം മുതല്‍ ലഭിച്ച ഉപഹാരങ്ങളുടെ രണ്ടാഴ്ച നീണ്ടു നിന്ന ലേലം ശനിയാഴ്ച്ച അവസാനിച്ചു . ലേലത്തിന് ജനങ്ങളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത് . നാഷണല്‍ ആര്‍ട്ട് ഓഫ് മോഡേണ്‍ ആര്‍ട്ടില്‍ നടന്ന രണ്ട് ദിവസത്തെ ലേലവും കൂടാതെ www.pmmementos.gov.in വെബ്സൈറ്റ് വഴി നടന്ന ഇ-ലേലവും ഉള്‍പ്പടെ രണ്ട് ഘട്ടമായിട്ടാണ് ലേലം നടന്നത് . ഇത് വഴി ആയിരത്തി എണ്ണൂറിലധികം ഉപഹാരങ്ങള്‍ ലേലം ചെയ്യപ്പെട്ടു .ലേലം വഴി ലഭിച്ച വരുമാനം നമാമി ഗംഗ പദ്ധതിയ്ക്കായി വിനിയോഗിക്കും .
മരത്തില്‍ കരകൌശലപ്പണി നടത്തിയ മരത്തിന്റെ ബൈക്ക് അഞ്ച് ലക്ഷമാണ് ലഭിച്ചത് . റെയില്‍ വേ പ്ലാറ്റ്ഫോമില്‍ നില്ക്കുന്ന ചിത്രത്തിലും ഇതേ ലേലത്തുക തന്നെ ലഭിച്ചു .
4000 രൂപ അടിസ്ഥാനവിലയിട്ട തടിയില്‍ നിര്‍മ്മിച്ച അശോക സ്തംഭത്തിന് ലേലത്തില്‍ ലഭിച്ചത് 13 ലക്ഷവും 5000 രൂപ അടിസ്ഥാന വിലയിട്ട ശിവന്റെ പ്രതിമ ഒരെണ്ണം ലേലം ചെയ്യപ്പെട്ടത് പത്ത് ലക്ഷം രൂപയ്ക്കുമാണ് .
അസമിലെ മജൂലിയില്‍ നിന്നും ലഭിച്ച 2000 രൂപ അടിസ്ഥാന വിലയിട്ട പരമ്പരാഗത ‘ ഹൊറായ് ‘ ( അസം സംസ്ഥാനത്തിന്റെ പരമ്പരാഗത ചിഗ്നം ) പന്ത്രണ്ട് ലക്ഷം രൂപയ്ക്കാണ് ലേലം ചെയ്യപ്പെട്ടത് .
4000 രൂപ അടിസ്ഥാനവിലയുള്ള ഗൗതമബുദ്ധന്റെ പ്രതിമ ലേലം ചെയ്യപ്പെട്ടത് 7 ലക്ഷം രൂപയ്ക്കാണ് . എസ്.ജി.പി.സി അമൃത്സറില് നിന്നും ലഭിച്ച ” ദിവ്യത്വം ” എന്ന് രേഖപ്പെടുത്തിയ 10000 രൂപ വരുന്ന ഉപഹാരം ലേലത്തില്‍ 10.1 ലക്ഷം ലഭിച്ചു . നേപ്പാളിന്റെ മുന്‍ പ്രധാനമന്ത്രിയായ സുശീല്‍ കൊയ് രാളയില് നിന്നും ലഭിച്ച സിംഹത്തിന്റെ പിച്ചള പ്രതിമയ്ക്ക് 5.20 ലക്ഷം രൂപയും ലേലത്തില്‍ ലഭിച്ചു .
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ലഭിച്ച ഉപഹാരങ്ങള്‍ ലേലത്തില്‍ വെയ്ക്കുകയും ആ തുക പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി നീക്കി വെക്കുകയുമാണ് ചെയ്തത് . അതെ പാതയിലൂടെ ഇപ്പോള്‍ ലേലം നടത്തി ലഭിക്കുന്ന തുക ഗംഗയെ വൃത്തിയാക്കാനുള്ള ഫണ്ടിലേക്ക് കൈമാറുവാനാണ് തീരുമാനം .
Discussion about this post