തിരുവനന്തപുരം: കാസര്‍ഗോഡ് ഇരട്ടക്കൊലപാതകം നിഷ്ഠൂരവും പൈശാചികവുമെന്ന് വി.എസ് അച്യുതാനന്ദന്. രാഷ്ട്രീയ പ്രശ്നങ്ങള്‍ ഉന്മൂലനത്തിലൂടെ പരിഹരിക്കുന്നത് സിപിഎമ്മിന്റെ രീതിയല്ല. പാര്‍ട്ടി അംഗങ്ങളില്‍ അത്തരം ചിന്തകളുണ്ടാവുന്നത് ഗുരുതരമായ വ്യതിയാനമാണ്.പ്രതികളെ നിയമത്തിന്റെ മുന്പില് കൊണ്ടു വരികയും അത്തരക്കാരെ പാര്‍ട്ടിയില്‍ തുടരാന്‍ അനുവദിക്കരുതെന്നും വി.എസ്.പറഞ്ഞു.
നിഷ്ഠൂരമായ കൊലപാതകങ്ങള്‍ നടത്തിയവര്‍ ആരായാലും നിയമത്തിന്റെ മുന്നിലെത്തുക തന്നെ വേണം. നിയമം അനുശാസിക്കുന്ന ശിക്ഷ അവര്‍ക്ക് ലഭിക്കുന്നു എന്നുറപ്പാക്കാന്‍ ക്രമസമാധാന ചുമതലയുള്ള പൊലീസിന് കഴിയണമെന്നും വി.എസ് പറഞ്ഞു.കഴിഞ്ഞ ദിവസം ഇരട്ട കൊലപാതകത്തില്‍ അറസ്റ്റിലായ സിപിഎം അംഗം പീതാംബരനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.ഇത്തരം സംഭവങ്ങളില്‍ ഉള്‍പ്പെടുന്നവരെ പാര്‍ട്ടി ഒരിക്കലും സ്ംരക്ഷിക്കില്ല എന്നും ഇവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞിരുന്നു.
Discussion about this post