എസ്എന്‍സി ലാവലിന്‍ കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. പിണറായി വിജയനടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ നല്കിയ ഹര്‍ജിയും ഇന്ന് പരിഗണിക്കും. പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ മറ്റു രണ്ടുപേര്‍ നല്കിയ ഹര്‍ജിയും ഇന്ന് കോടതിയുടെ പരിഗണനയില്‍ ഉണ്ട്. കേസില്‍ അന്തിമ വാദം കേള്‍ക്കാനുള്ള തിയതി സംബന്ധിച്ച് കോടതി ഇന്ന് തീരുമാനമെടുത്തേക്കും. പള്ളിവാസല്‍, ചെങ്കുളം പന്നിയാര്‍ ഡാമുകളുടെ നവീകരണത്തിന് ലാവ് ലിന് കമ്പനിയുമായുണ്ടാക്കിയ കരാറില്‍ 374 കോടി രൂപയുടെ അഴിമതി നടന്നെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.
ലാവലിന്‍ കേസില്‍ പിണറായി വിജയന് വിചാരണ നേരിടണമെന്ന് കാണിച്ച് സിബിഐ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. കണ്‍സള്‍ട്ടന്‍സി കരാര്‍ സപ്ലൈ കരാറായത് പിണറായി കാനഡയിലായിരുന്നപ്പോളായിരുന്നുവെന്നും പിണറായി വിജയനറിയാതെ കരാറില്‍ മാറ്റം വരില്ലെന്നും സിബിഐ സമര്‍പ്പിച്ച സത്യവാങ്ങാമൂലത്തില്‍ പറയുന്നു.
ജി. കാര്ത്തികേയന് സംസ്ഥാന വൈദ്യുതി മന്ത്രി ആയിരുന്നപ്പോള്‍ 1996 ഫെബ്രുവരി 2 നാണ് എസ്എന്‍സി ലാവലിനുമായി കണ്‍സള്‍ട്ടന്‍സി കരാര്‍ ഒപ്പ് വച്ചത്. എന്നാല്‍, 1997 ഫെബ്രുവരി 10 ന് കണ്‍സള്‍ട്ടന്‍സി കരാര്‍ സപ്ലൈ കരാറായി മാറി. കരാറിലെ ഈ മാറ്റം പിണറായി ലാവലിന്‍ കമ്പനിയുടെ അതിഥിയായി കാനഡയിലുള്ളപ്പോഴായിരുന്നു എന്ന് സിബിഐ സത്യവാങ്മൂലത്തില്‍ പറയുന്നു.
ലാവലിന്‍ കരാറുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളും വസ്തുതകളും വിചാരണ ഘട്ടത്തില്‍ പരിശോധിക്കണമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. എന്നാല്‍, പിണറായി വിജയനേയും മറ്റ് രണ്ട് പേരേയും വിചാരണ നേരിടുന്നതില്‍ നിന്ന് ഒഴിവാക്കി. ഇത് തെറ്റായ നടപടിയാണെന്ന് സിബിഐ ചൂണ്ടിക്കാട്ടുന്നത്.
പിണറായി വിജയന്, കെ. മോഹനചന്ദ്രന്, എ. ഫ്രാന്‍സിസ് എന്നിവര്‍ കെ.ജി രാജശേഖരന്, ആര്. ശിവദാസന്‍, കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ക്കൊപ്പം വിചാരണ നേരിടണമെന്നാണ് സിബിഐ ആവശ്യം. സിബിഐ സുപ്രീം കോടതിയില്‍ പുതിയ സത്യവാങ്മൂലത്തിലാണ് അക്കാര്യങ്ങല്‍ അറിയിച്ചിരിക്കുന്നത്.
.
Discussion about this post