ഡല്‍ഹി : എസ്എന്‍സി ലാവലിന്‍ കേസില്‍ അന്തിമ വാദം ഏപ്രിലില്‍. ഏപ്രില്‍ ആദ്യവാരമോ രണ്ടാം വാരമോ കേസില്‍ അന്തിമവാദം കേള്‍ക്കുമെന്ന് സുപ്രിംകോടതി അറിയിച്ചു. കേസില്‍ എപ്പോള്‍ വേണമെങ്കിലും വാദം കേള്‍ക്കാന്‍ തയ്യാറാണെന്ന് കോടതി അറിയിച്ചു. ഹോളി അവധിക്ക് ശേഷം കേസില്‍ വാദം കേള്‍ക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിഭാഷകന് അറിയിച്ചു
ജസ്റ്റിസ് എന്‍ വി രമണ, മോഹന ശാന്തന ഗൗഡര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ലാവലിന്‍ അഴിമതി കേസില്‍ നിന്നും പിണറായി വിജയന് ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തനാക്കിയ ഹൈക്കടതി വിധിക്കെതിരെ സിബിഐ സമര്‍പ്പിച്ച അപ്പിലും, വിചാരണ നേരിടണമെന്ന കോടതി ഉത്തരവിനെതിരെ കെഎസ്ഇബി ഉദ്യോഗസ്ഥരും സമര്‍പ്പിച്ച ഹര്‍ജികളാണ് കോടതിക്ക് മുന്നിലുള്ളത്.
കേസില്‍ പെട്ടെന്ന് വാദം പൂര്‍ത്തിയാക്കാനാവില്ലെന്ന് സിബിഐക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ ചൂണ്ടിക്കാട്ടി. സിബിഐക്ക് കേസില്‍ പെട്ടെന്ന് വാദം നടത്തേണ്ട കാര്യമില്ലായെങ്കില്, കേസ് മാറ്റിവെക്കാന്‍ ആവശ്യപ്പെടാമെന്ന് സിബിഐയുടെ അഭിഭാഷകനോട് ജസ്റ്റിസ് രമണ വ്യക്തമാക്കി. തുടര്‍ന്നാണ് ഏപ്രിലില്‍ അന്തിമവാദം കേള്‍ക്കാമെന്ന് കോടതി അറിയിച്ചത്.
ലാവലിന്‍ കേസില്‍ പിണറായി വിജയന് വിചാരണ നേരിടണമെന്ന് കാണിച്ച് സിബിഐ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. കണ്‍സള്‍ട്ടന്‍സി കരാര്‍ സപ്ലൈ കരാറായത് പിണറായി കാനഡയിലായിരുന്നപ്പോളായിരുന്നുവെന്നും പിണറായി വിജയനറിയാതെ കരാറില്‍ മാറ്റം വരില്ലെന്നും സിബിഐ സമര്‍പ്പിച്ച സത്യവാങ്ങാമൂലത്തില്‍ പറയുന്നു.
ജി. കാര്ത്തികേയന് സംസ്ഥാന വൈദ്യുതി മന്ത്രി ആയിരുന്നപ്പോള്‍ 1996 ഫെബ്രുവരി 2 നാണ് എസ്എന്‍സി ലാവലിനുമായി കണ്‍സള്‍ട്ടന്‍സി കരാര്‍ ഒപ്പ് വച്ചത്. എന്നാല്‍, 1997 ഫെബ്രുവരി 10 ന് കണ്‍സള്‍ട്ടന്‍സി കരാര്‍ സപ്ലൈ കരാറായി മാറി. കരാറിലെ ഈ മാറ്റം പിണറായി ലാവലിന്‍ കമ്പനിയുടെ അതിഥിയായി കാനഡയിലുള്ളപ്പോഴായിരുന്നു എന്ന് സിബിഐ സത്യവാങ്മൂലത്തില്‍ പറയുന്നു.
Discussion about this post