വ്യാപാരരംഗത്ത് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് നല്‍കിയിരുന്ന നികുതി രഹിത നയം അമേരിക്ക പിന്‍വലിച്ചു. ഇന്ത്യ ഉയര്‍ന്ന ഇറക്കുമതി തീരുവ ഈടാക്കുന്ന രാജ്യമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് നടപടി.
ഇതോടെ യു.എസ്. വ്യാപാരപദ്ധതിയായ ജിഎസ്പിയുടെ കീഴില്‍ അമേരിക്കയിലേക്ക് കയറ്റി അയക്കുന്ന ഉത്പന്നങ്ങള്‍ക്ക് ഇന്ത്യയ്ക്ക് ലഭിച്ചിരുന്ന 560 കോടി ഡോളറിന്റെ വാര്‍ഷിക നികുതിയിളവ് നഷ്ടമാകും. ജിഎസ്പി പദ്ധതിയുടെ ഏറ്രവും വലിയ ഗുണഭോക്താവായിരുന്നു ഇന്ത്യ.
ഇന്ത്യയുടെ വ്യാപാരരംഗത്തെ ചിലകാര്യങ്ങളില്‍ അമേരിക്കയ്ക്ക് യോജിപ്പില്ലാത്തതിനാലും ഇന്ത്യയുമായി ആശയ വിനിമയം നടത്തിയിട്ട് നടപടി സ്വീകരിച്ചില്ലെന്നും അമേരിക്ക വ്യക്തമാക്കി.
Discussion about this post