ബാലാകോട്ടില്‍ ഭീകരവാദ ക്യാമ്പുകള്‍ക്ക് നേരെ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് ശേഷം പാക്കിസ്ഥാന് നടത്തിയ പ്രകോപനത്തില്‍ എഫ്-16 വിമാനങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടോയെന്ന് സൂക്ഷ്മമായി അന്വേഷിച്ച് വരികയാണെന്ന് യു.എസ് വ്യക്തമാക്കി. വാഷിങ്ടണില്‍ വെച്ച് യു.എസ് സ്റ്റേറ്റ് വിഭാഗത്തിന്റെ ഡെപ്യൂട്ടി വക്താവ് റോബര്‍ട്ട് പല്ലാഡിനോയാണ് ഇക്കാര്യം മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ അറിയിച്ചത്. എഫ്-16 ഉപയോഗിച്ചുവെന്ന് പറഞ്ഞുകൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ യു.എസിന് ലഭിച്ചിട്ടുണ്ടെന്നും ഇതേപ്പറ്റി അന്വേഷണം നടന്ന് വരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മറ്റൊരു രാജ്യവുമായി നിലവിലുള്ള ഉഭകക്ഷി കരാറുകളുടെ വിശദാംശങ്ങള്‍ പുറത്ത് പറയാറില്ലെന്ന് അദ്ദേഹം പറഞ്ഞു. യു.എസാണ് എഫ്-16 വിമാനങ്ങള്‍ പാക്കിസ്ഥാന് നല്‍കിയത്. ആക്രമണത്തിന് വേണ്ടി ഈ വിമാനങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് യു.എസുമായുള്ള കരാറില്‍ പറയുന്നത്.
പാക്കിസ്ഥാന് ഇന്ത്യയ്ക്ക് നേരെ എഫ്-16 യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെന്നാണ് ഇന്ത്യയുടെ വാദം. ഇന്ത്യ അമ്രാം മിസൈലുകള്‍ ഉപയോഗിച്ചുവെന്നും ഇന്ത്യ പറയുന്നു. എന്നാല്‍ ഇന്ത്യയുടെ വാദം തള്ളുകയാണ് പാക്കിസ്ഥാന്.
അതേസമയം ഭീകരവാദികള്‍ക്ക് സുരക്ഷിത താവളമൊരുക്കാന്‍ പാടില്ലായെന്ന ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ നിയമങ്ങള്‍ പാക്കിസ്ഥാന് പാലിക്കണമെന്ന് യു.എസ് ചൂണ്ടിക്കാട്ടി. കൂടാതെ ഭീകരര്‍ക്ക് ലഭിക്കുന്ന ഫണ്ടുകള്‍ തടയണമെന്ന ആവശ്യവും യു.എസ് മുന്നോട്ട് വെച്ചു.
ഇന്ത്യയും പാക്കിസ്ഥാനും സംഘര്‍ഷാവസ്ഥ നിയന്ത്രിക്കാന്‍ വേണ്ടത് ചെയ്യണമെന്നും യു.എസ് ആവശ്യപ്പെട്ടു.
Discussion about this post