ഇന്ത്യയുടെ രണ്ട് വിമാനങ്ങള്‍ വീഴ്ത്തിയെങ്കില്‍ തെളിവ് പുറത്ത് വിടാന്‍ പാക്കിസ്ഥാനോട് ആവശ്യപ്പെട്ട് ഇന്ത്യ . ഒരു വിമാനം മാത്രമാണ് ഇന്ത്യയ്ക്ക് നഷ്ടമായത് . നിരന്തരമായി പാക്കിസ്ഥാന് കള്ളങ്ങള്‍ പ്രചരിപ്പിക്കുകയാണ് .
രണ്ട് വിമാനങ്ങള്‍ പാക്കിസ്ഥാന് വീഴ്ത്തിയിട്ടുണ്ടെങ്കില്‍ എന്തുകൊണ്ട് അതിന്റെ തെളിവുകള്‍ അന്താരാഷ്ട്രമാദ്ധ്യമങ്ങള്ക്ക് നല്‍കുന്നില്ല ? ഇന്ത്യുടെ വ്യോമാക്രമണത്തില്‍ തകര്‍ന്ന ബാലാക്കോട്ട് സന്ദര്‍ശിക്കാന്‍ എന്തുകൊണ്ടാണ് മാദ്ധ്യമങ്ങളെ പാക്കിസ്ഥാന് അനുവദിക്കാത്തത് എന്നും ഇന്ത്യന്‍ വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ ചോദിച്ചു .
ശക്തവും സ്ഥിരതയും സുതാര്യതയുമുള്ള നടപടികള്‍ എടുത്ത് പാക്കിസ്ഥാന് വിശ്വാസ്യത തെളിയിക്കുകയാണ് വേണ്ടത് . രാജ്യത്തെ ഭീകര സംഘടനകള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ പാക്കിസ്ഥാന് തീര്‍ത്തും പരാജയപ്പെട്ടിരിക്കുകയാണ് . പുതിയ പാക്കിസ്ഥാനും പുതിയ ചിന്തകളുമാണ് പാക്കിസ്ഥാനില്‍ ഉള്ളതെന്നാണ് അവരുടെ അവകാശവാദം . അങ്ങനെയെങ്കില്‍ അതിര്‍ത്തി കടന്നു പാക്കിസ്ഥാന് നടത്തുന്ന ഭീകരാക്രമണങ്ങള്‍ അവസാനിപ്പിക്കുകയല്ലേ വേണ്ടത് .
എഫ് 16 വിമാനം പാക്കിസ്ഥാന് ഇന്ത്യയെ അതിര്‍ത്തി കടന്നു ആക്രമിക്കാനുള്ള ശ്രമത്തിനിടയില്‍ നഷ്ടമായിട്ടുണ്ട് . ഇക്കാര്യം ചെയ്തത് അഭിനന്ദന് വര്ത്തമാന് ആണെന്നും രവീഷ് കുമാര്‍ പറഞ്ഞു.
Discussion about this post