മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലെ പോസ്റ്ററിനെ വിമര്‍ശിച്ച് ഛായാഗ്രാഹകന്‍ രാമചന്ദ്ര ബാബു രംഗത്ത്. അദ്ദേഹത്തിന്റെ ഫേയ്സ്ബുക്ക് പോാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. പോലീസിന്റെ നെഞ്ചത്ത് കാലുവെച്ച് നില്ക്കുന്ന മോഹന്‍ലാലിനെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പരസ്യപോസ്റ്റര്‍ സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുമെന്നാണ് രാമചന്ദ്ര ബാബു പറയുന്നത്. എന്നാല്‍ മോഹന്‍ലാലിനെ വിമര്‍ശിച്ചതിനെതിരേ രംഗത്തെത്തിയിരിക്കുകയാണ് ഒരു പറ്റം ആരാധകര്‍.
പ്രമുഖ പത്രത്തില്‍ വന്ന പരസ്യത്തിന്റെ ചിത്രം ഉള്‍പ്പടെയാണ് പോസ്റ്റ്. എന്റെ പിള്ളേരെ തൊടുന്നോടാ എന്ന ചിത്രത്തിലെ പ്രശസ്തമായ ഡയലോഗിനൊപ്പമാണ് പരസ്യം. ‘പൊലീസിനെയും നിയമത്തിനെയും എങ്ങനെ കൈകാര്യം ചെയ്യാം എന്നതിന് കുട്ടികള്‍ക്കൊരു നല്ല ഉദാഹരണമാണ് ഈ പരസ്യം. തിയറ്ററുകളില്‍ പോകുമ്പോള്‍ തീര്‍ച്ചയായും കുട്ടികളെ കൊണ്ടുപോകണം.’എന്നായിരുന്നു ഫെയ്സ്ബുക്ക് പോസ്റ്റ്.
പോസ്റ്റ് ആരാധകരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ദിലീപിനെ നായകനാക്കി പ്രൊഫസര്‍ ഡിങ്കന് എന്ന സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണ് രാമചന്ദ്ര ബാബു. പീഡനക്കേസ് ആരോപണം നേരിടുന്ന ഒരാളെ നായകനാക്കുന്നതിലൂടെ സമൂഹത്തിന് എന്ത് സന്ദേശമാണ് നല്കാന് ശ്രമിക്കുന്നത് എന്നായിരുന്നു് ആരാധകരുടെ പോദ്യം. സംഭവം വിവാദമായതിന് പിന്നാലെ അദ്ദേഹം പോസ്റ്റ് പിന്‍വലിച്ചു.
Discussion about this post