രാഹുല്‍ ഗാന്ധി പ്രധാന മന്ത്രിയാകണമെങ്കില്‍ അത്ഭുതം നടക്കണം.അല്ലെങ്കില്‍ ഒരു കാലത്തും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകില്ലെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ മേനക ഗാന്ധി. ലോക്സഭ തെരഞ്ഞെടുപ്പില്‍ ആര്‍ക്ക് വേണമെങ്കിലും രണ്ടോ അതിലധികമോ സീറ്റുകളില്‍ മത്സരിക്കാമെന്നും മേനക പറഞ്ഞു. തെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധി പ്രഭാവം സൃഷ്ടിക്കുകയില്ലെന്നും അവര്‍ക്കൊപ്പം അണികളില്ലെന്നും മേനക കൂട്ടിച്ചേര്‍ത്തു.
ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് വിജയിക്കുമെന്നും അവര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. എന്റെ ഭര്‍ത്താവ് സഞ്ജയ് ഗാന്ധി രണ്ടുതവണ അവിടെ നിന്ന് ജയിച്ചിട്ടുണ്ട്. വരുണ്‍ഗാന്ധിയും ജയിച്ചിട്ടുണ്ട്. ഇത്തവണ താനും പാര്‍ട്ടി പ്രവര്‍ത്തകരും തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ബിഎസ്പി മേധാവി മായാവതി പണത്തിന് വേണ്ടി ലോക്സഭ ടിക്കറ്റുകള്‍ വില്‍ക്കുകയാണെന്ന് ആരോപിച്ച മേനക, ഇത്തവണ പതിനഞ്ച് കോടിക്കാണ് സുല്‍ത്താന്‍പൂരിന്റെ ടിക്കറ്റ് വിറ്റതെന്നും പറഞ്ഞു.
Discussion about this post