യുപിയില്‍ എസ്പി-ബിസ്പി സഖ്യത്തെ ഞെട്ടിച്ച് മുതിര്‍ന്ന നേതാവ് ബിജെപിയില്‍ ചേര്‍ന്നു. മുതിര്‍ന്ന സമാജ്വാദി പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയുമായ നരേന്ദ്ര ഭാട്ടിയുടെ ഇളയ സഹോദരന് ബിജേന്ദ്ര സിംഗ് ഭാട്ടിയാണ് ബിജെപിയില്‍ ചേര്‍ന്നത്. ലോകസഭ തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ടവോട്ടെടുപ്പിന് ഒരു ദിവസം ബാക്കിയിരിക്കെ പ്രമുഖ നേതാവ് ബിജെപി പാളയത്തിലെത്തിയത് സഖ്യത്തിന് വലിയ തിരിച്ചടിയാകും.
ഗൗതം ബുദ്ധ നഗറില്‍ നിന്നുള്ള പ്രമുഖ നേതാക്കളാണ് നരേന്ദ്ര ഭാട്ടിയും, ബിജേന്ദ്രയും.
2014ല്‍ നരേന്ദ്ര ഭാട്ടി ഗൗതം ബുദ്ധയില്‍ നിന്ന് ബിജെപിയ്ക്കെതിരെ മത്സരിച്ചിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥി മഹേഷ് ശര്‍മ്മയ്ക്ക് പിന്നില്‍ അദ്ദേഹം രണ്ടാമത് എത്തുകയും ചെയ്തു. ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പ്രചരണ വേദിയിലെത്തിയാണ് ബിജേന്ദ്ര ഭാട്ടി താന്‍ ബിജെപിയില്‍ ചേര്‍ന്നതായി പ്രഖ്യാപിച്ചത്. ഗൗതം ബുദ്ധ നഗറിലെ ജില്ല പഞ്ചായത്ത് ചെയര്‍മാനാണ് അദ്ദേഹം. നരേന്ദ്ര ഭാട്ടിയും മകന് ആഷിഷ് ഭാട്ടിയും ഉടന്‍ ബിജെപിയില്‍ ചേരുമെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post