സംസ്ഥാനത്തെ സ്കൂളുകളില്‍ പാഠപുസ്തകങ്ങള്‍ ജൂലൈ 20നുള്ളില്‍ വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി പികെ അബ്ദിുറബ്ബ്.30ലക്ഷം പാഠപുസ്തകങ്ങളാണ് തയ്യാറാകാനുള്ളതെന്നും അബ്ദുറബ്ബ് നിയമസഭയെ അറിയിച്ചു. പാഠപുസ്തക വിതരണത്തിലെ കാലതാമസം ചൂണ്ടിക്കാട്ടിയുള്ള പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തനു മറുപടിയായാണ് ഇക്കാര്യങ്ങള്‍ വിദ്യാഭ്യാസമന്ത്രി സഭയെ അറിയിച്ചത്.
മാത്യു ടി തോമസ് എംഎല്‍എയാണ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയത്. വിതരണം വൈകിപ്പിക്കുന്നത് ഗൈഡ് ലോബിയെ സഹായിക്കാനാണെന്നും പ്രതിപക്ഷം ആരോപിച്ചു.
Discussion about this post