ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ ഉച്ചഭാഷിണി ഉപയോഗിച്ചതില്‍ പ്രതിഷേധിച്ച് ക്ഷേത്രം ആക്രമിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേര് അറസ്റ്റില്‍.ക്ഷേത്രത്തില്‍ അതിക്രമിച്ച് കയറിയ അക്രമികള്‍, ഉച്ചഭാഷിണി തല്ലിത്തകര്‍ത്ത്, വിഗ്രഹങ്ങള്‍ കൊണ്ടുപോയി വലിച്ചെറിഞ്ഞു.സംഭവത്തില്‍ മെഹബൂബ്, മോനിസ്, ഇസ്രായേല്‍, ആസാദ്, അലനൂര്‍ എന്നിവരാണ് അറസ്റ്റിലായത്.
റൊഹാന്യ ഗ്രാമത്തിലെ പ്രാന്തപ്രദേശത്തുള്ള ക്ഷേത്രത്തില്‍ വിശ്വാസികള്‍ ഒത്തുകൂടി, ഭജനകളും കീര്‍ത്തനങ്ങളും ആലപിക്കുക പതിവാണ്. ഇത്തരത്തില്‍ ഭജന നടന്നുകൊണ്ടിരിക്കെ ചൊവ്വാഴ്ച രാത്രി ഒമ്പതോടെയാണ് അക്രമികള്‍ എത്തി ഭജന നിര്‍ത്താന്‍ ആവശ്യപ്പെട്ടത്.പിറ്റേന്ന് ഈദ് ആണെന്നും നിസ്കാര ചടങ്ങുകള്‍ നടത്തണമെന്നും പറഞ്ഞായിരുന്നു അക്രമം. എന്നാല്‍, ക്ഷേത്രത്തിലുണ്ടായിരുന്നവര്‍ ഇതിനെതിരെ പ്രതിഷേധിച്ചു.
നിസ്കാരം ഗ്രാമത്തിനുള്ളിലായതിനാല് ഉച്ചഭാഷിണി ഉപയോഗിച്ചതു കൊണ്ട് ശല്യമാകില്ലെന്നും അവര്‍ പറഞ്ഞു. ഇത് ചെവിക്കൊള്ളാന്‍ തയാറാകാതിരുന്ന അക്രമികള്‍ ഉച്ചഭാഷിണിയുടെ വയര്‍ മുറിച്ചു, വിഗ്രഹങ്ങള്‍ ഇളക്കിയെടുത്ത് വലിച്ചെറിഞ്ഞു. തടയാന്‍ ശ്രമിച്ച പൂജാരിയെ മര്‍ദ്ദിച്ചു.
Discussion about this post