കത്വവ കൂട്ട ബലാത്സംഗ ചെയ്ത് കൊന്ന കേസില്‍ 3 പ്രതികള്‍ക്ക് ജീവപര്യന്തം .ഗ്രാമത്തലവന് സാഞ്ചിറാം, പര്‍വേഷ് കുമാര്‍, സ്പെഷല്‍ പൊലീസ് ഓഫീസര്‍ ദീപക് ഖജൂരിയ എന്നിവര്‍ക്കാണ് ജീവപര്യന്തം.മറ്റ് 3 പ്രതികള്‍ക്ക് 5 വര്‍ഷം തടവുശിക്ഷ.പത്താന്‍കോട്ട് കോടതിയാണ് ശിക്ഷ വിധിച്ചത്.
കൊലപാതകം,തട്ടിക്കൊണ്ടു പോകല്‍,ബലാത്സംഗം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവര്‍ 3 പേര്‍ക്ക് ജീവപര്യന്തം വിധിച്ചിരിക്കുന്നത്.മറ്റ് 3 പേര്‍ക്ക് തെളിവ് നശിപ്പിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് 5 വര്‍ഷം തടവുശിക്ഷ കോടതി വിധിച്ചിരിക്കുന്നത്.
2018 ജനുവരിയിലായിരുന്നു രാജ്യവ്യാപക പ്രതിഷേധങ്ങൾക്ക് ഇടയാക്കിയ കത്വവാ കൂട്ടബലാത്സംഗം. ജമ്മു കശ്മീരിലെ കത്വവായിൽ എട്ട് വയസുകാരിയെ തട്ടിക്കൊണ്ട് പോയി ദിവസങ്ങളോളം ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന് കേസ്. നാടോടി സമുദായമായ ബക്കര്‍വാളുകളെ കത്വവായിലെ രസാന ഗ്രാമത്തില്‍ നിന്ന് പുറന്തള്ളുക ലക്ഷ്യമിട്ടായിരുന്നു കൃത്യമെന്നും കുറ്റപത്രം.എട്ട് പ്രതികളാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്.
പ്രായം സംബന്ധിച്ച തര്‍ക്കം ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ പ്രായപൂര്‍ത്തിയെത്താത്ത ഒരു പ്രതിയുടെ വിചാരണ ആരംഭിച്ചിട്ടില്ല. കുറ്റപത്രം കത്വ കോടതിയില്‍ സമര്‍പ്പിക്കാന്‍ ഒരു കൂട്ടം അഭിഭാഷകര്‍ അനുവദിച്ചിരുന്നില്ല. തുടര്‍ന്ന് സുപ്രിം കോടതിയാണ് വിചാരണ പഠാന്‍കോട്ടിലെ അതിവേഗ കോടതിയിലേക്ക് മാറ്റിയത്. കോടതിയുത്തരവ് പ്രകാരം നടന്നത് രഹസ്യ വിചാരണ. 275 തവണ ഹിയറിങ് നടന്നു. 132 സാക്ഷികളെ വിസ്തരിച്ചു.
Discussion about this post