സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയിക്കെതിരായ പരാതി വ്യക്തിപരമാണെന്നും പാര്‍ട്ടി ആരെയും സംരക്ഷിക്കില്ലെന്നും സിപിഎം പോളിറ്റ് ബ്യൂറോ കമ്മറ്റി അംഗം ബൃന്ദാകാരാട്ട്. പ്രത്യാഘാതം വ്യക്തിപരമായി തന്നെ നേരിടണമെന്നും ബൃന്ദാകാരാട്ട് പ്രതികരിച്ചു.
വിവാഹ വാഗ്ദാനം നല്കി 2009 മുതല്‍ 2018 വരെ പീഡിപ്പിച്ചെന്നുവെന്ന് ബീഹാര്‍ സ്വദേശിനി മുംബൈ പോലിസിന് പരാതി നല്‍കിയത്. 2018ലാണ് ബിനോയ് വിവാഹിതനാണെന്ന കാര്യം അറിയുന്നതെന്നും അവര്‍ ആരോപിക്കുന്നു. ഈ മാസം 13 നാണ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. അന്ധേരി ഓഷിവാര പൊലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post