പീഡനക്കേസിൽ ബിനോയി കോടിയേരിയുടെ ഡിഎൻഎ പരിശോധന ഇന്നില്ല. അസുഖമായതിനാൽ ഇന്ന് രക്തസാംപിൾ നൽകാൻ കഴിയില്ലെന്ന് ബിനോയി അറിയിച്ചു. ഇതുസംബന്ധിച്ച മെഡിക്കൽ സർട്ടിഫിക്കറ്റ് അന്വേഷണ ഉദ്യോഗസ്ഥന് കൈമാറി.
അടുത്ത തിങ്കളാഴ്ച്ച ഹാജരാകുമ്പോൾ രക്തസാംപിൾ നൽകണമെന്ന് ഓഷിവാര പൊലീസ് ആവശ്യപ്പെട്ടു.
രാവിലെ 11.40ഓടെ സ്റ്റേഷനിലെത്തിയ ബിനോയിയെ അന്വേഷണ ഉദ്യോഗസ്ഥൻ ശൈലേഷ് പസ്സൽവ്വാർ അര മണിക്കൂർ ചോദ്യം ചെയ്തു. മുൻകൂർ ജാമ്യവ്യവസ്ഥയുടെ ഭാഗമായി അഭിഭാഷകനൊപ്പമാണ് ബിനോയി പൊലീസ് സ്റ്റേഷനിൽ ഹാജരായത്.
ബിഹാര്‍ സ്വദേശിയായ യുവതി ഉന്നയിച്ച ലൈംഗിക പീഡന പരാതിയില്‍ ഒരുമാസത്തേക്ക് എല്ലാ തിങ്കളാഴ്ച്ചയും രാവിലെ പത്തിനും ഉച്ചയ്ക്ക് ഒരുമണിക്കും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് മുംബൈ ഡിന്‍ഡോഷി സെഷന്‍സ് കോടതി ബിനോയ് കോടിയേരിക്ക് ജാമ്യം അനുവദിച്ചത്.
Discussion about this post