കൊല്ലം മങ്ങാട്ട് കോടതി ജീവനക്കാരിയെ വീട്ടില്‍ കയറി പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം. ഓട്ടോ ഡ്രൈവറും മങ്ങാട് സ്വദേശിയുമായ പ്രതി സജിക്ക് ജീവപര്യന്തത്തിന് പുറമേ ഇരുപതുവര്‍ഷം അധിക തടവും അനുഭവിക്കണം. കൊലപാതകം, അതിക്രമിച്ചു കടക്കല്‍, ബലാല്‍സംഗം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കൊല്ലം നാലാം അഡീഷണല്‍ ജില്ലാ കോടതി പ്രതിയെ ശിക്ഷിച്ചത്.
പുനലൂര്‍ കോടതിയിലെ ജീവനക്കാരിയും കൊല്ലം മങ്ങാട് സ്വദേശിനിയുമായ വീട്ടമ്മ 2013 ജനുവരി പതിനാറിനാണ് കൊല്ലപെട്ടത്. വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി സജി എന്ന അനൂപ് വീട്ടമ്മയെ തലയ്ക്കടിച്ചു ബോധരഹിതയാക്കി പീഡിപ്പിക്കുകയായിരുന്നു. ശേഷം മൊബൈല്‍ ഫോണിന്റെ ചാര്‍ജര്‍ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി.
പ്രതിയായ സജിയുടെ ഓട്ടോയിലെ സ്ഥിരം യാത്രക്കാരിയിരുന്നു കൊല്ലപ്പെട്ട വീട്ടമ്മ. ഇരവിപുരം സിഐമാരായിരുന്ന ബാലാജിയും അമ്മിണിക്കുട്ടനുമാണ് കേസ് അന്വേഷിച്ചത്
Discussion about this post