ഐഎഎസ് ഉദ്യോഗസ്ഥരെ പരിഹസിച്ച് മന്ത്രി ജി.സുധാകരന്. ശ്രീറാം വെങ്കിട്ടരാമനെപ്പോലെയുള്ളവര്‍ സംസ്ഥാനത്ത് ഇനിയുമുണ്ട്. ഇവര്‍ അര്‍ധരാത്രി മദ്യപിച്ച് വാഹനമോടിക്കുന്ന മണ്ടന്മാരാണ്, ഇക്കാര്യം നേരത്തേ പറഞ്ഞിട്ടുണ്ട്. ഐഎഎസ് ഒരു മത്സരപരീക്ഷമാത്രമാണ്, അവര്‍ ദൈവങ്ങള്‍ അല്ലെന്നും മന്ത്രി പറഞ്ഞു.
ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് ഓടിച്ച കാര്‍ ഇടിച്ചാണ് സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം സിറാജ് മരിച്ചത്. തിരുവനന്തപുരം മ്യൂസിയത്തിന് എതിര്‍വശത്ത് വെച്ചായിരുന്നു അപകടം. സംഭവസമയത്ത് ശ്രീറാം മദ്യലഹരിയിലായിരുന്നു. ശ്രീറാമിനൊപ്പം സുഹൃത്തും മോഡലുമായിരുന്ന വഫാ ഫിറോസും കാറിലുണ്ടായിരുന്നു. ഇവരുടെ കാറാണ് ശ്രീറാം ഓടിച്ചിരുന്നത്.
വിദേശത്ത് പഠനം പൂര്‍ത്തിയാക്കിയ ശേഷം സര്‍വീസില്‍ തിരികെ കയറുന്നതിന്റെ ഭാഗമായുള്ള പാര്‍ട്ടിയില്‍ പങ്കെടുത്തു മടങ്ങുകയായിരുന്നു ശ്രീറാം. കേസില്‍ അറസ്റ്റിലായ ശ്രീറാം, നിലവില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Discussion about this post