ഗൗരിയമ്മക്കെതിരായ പരാമര്‍ശത്തില്‍ പിസി ജോര്‍ജ്ജിനെതിരെ നിയമസഭയുടെ താക്കീത്. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം ശബ്ദ വോട്ടോടെ പാസ്സാക്കി. കേരള നിയമസഭയുടെ ചരിത്രത്തിലാദ്യമായാണ് ഒരംഗത്തെ താക്കീത് ചെയ്യുന്നത്. എത്തിക്സ് കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് നടപടി.ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് സ്പീക്കര്‍ നിര്‍ദ്ദേശിച്ചു.
അതേസമയം സഭയുടെ തീരുമാനം ആദരവോടെ അംഗീകരിക്കുന്നുവെന്ന് പിസി ജോര്‍ജ്ജ്. താക്കീത് ശരിയായ നടപടിയല്ല എങ്കിലും അംഗീകരിക്കുന്നു. കെ എം മാണിയെ ജനപ്രാതിനിധ്യ നിയമം പറിപ്പിക്കുമെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. മാണിയും കോണ്‍ഗ്രസും തന്നെ ഒരു കുന്തവും ചെയ്യില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2013 ലാണു ഗൗരിയമ്മക്കെതിരേ പി.സി. ജോര്‍ജ് മോശം പരാമര്‍ശം നടത്തിയത്. അന്നു സ്പീക്കറായിരുന്ന ജി. കാര്‍ത്തികേയനാണ് ഇത് അന്വേഷിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രിവിലേജ് കമ്മിറ്റിക്കു രൂപംനല്കിയത്.
Discussion about this post