ബാഡ്മിന്റണ്‍ സൂപ്പര്‍താരം പി.വി സിന്ധു തിരുമല വെങ്കടേശ്വര ക്ഷേത്രത്തിൽ ദര്‍ശനത്തിനെത്തി മെഡൽ സമർപ്പിച്ചു .ഏതു മത്സരം ജയിച്ചാലും തോറ്റാലും താൻ ലഭിക്കുന്ന മെഡലുകൾ തിരുപ്പതി വെങ്കടേശ്വരന് സമർപ്പിക്കാറുണ്ടെന്ന് സിന്ധു മാധ്യമങ്ങളോട് പറഞ്ഞു ..
ലോകത്തിന്റെ നെറുകയിലെത്തിയതിന് ശേഷം വരാനിരിക്കുന്ന ഒളിമ്പിക്സ് അടക്കമുള്ള ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം നടത്തുന്നതിന് വേണ്ടിയാണ് താന്‍ തിരുപ്പതിയില്‍ എത്തി പ്രാര്‍ഥിച്ചതെന്ന് സിന്ധു പറഞ്ഞു. ലോക ചാംപ്യനായത് വെങ്കിടേശ്വരന്റെ അനുഗ്രഹം കൊണ്ടാണെന്ന് സിന്ധു വ്യക്തമാക്കി.കുടുംബസമേതമാണ് സിന്ധു തിരുമലയിൽ എത്തിയത്
ക്ഷേത്രത്തിലെ പവിത്രമായ പട്ട് തുണിയും പ്രസാദവും നല്‍കിയാണ് സിന്ധുവിനെ ക്ഷേത്ര ഭാരവാഹികള്‍ സ്വീകരിച്ചത്.ജപ്പാന്റെ നവോമി ഒകുഹാരയെ 21-7, 21-7 എന്നീ സെറ്റുകള്‍ക്ക് തോല്‍പ്പിച്ചായിരുന്നു ബാഡ്മിന്റണ്‍ ലോക ചാംപ്യനാവുന്ന ആദ്യ ഇന്ത്യന്‍ താരമായത്
Discussion about this post