മൂന്ന് കുട്ടികളുടെ അമ്മയായ യുവതിയെ പഞ്ചായത്ത് അംഗത്വത്തിൽനിന്ന് അയോഗ്യയാക്കി. പട്ടികവർഗ വിഭാഗത്തിന് ആധിപത്യമുള്ള ഒഡീഷയിലെ കാന്ധമാൽ ജില്ലയിലാണ് സംഭവം. ജില്ലാ കോടതി ഇടപെട്ടാണ് പഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കിയത്.
ഒഡീഷ പഞ്ചായത്ത് സമിതി നിയമപ്രകാരം 1994 ൽ ഒരു ഭേദഗതിയിലൂടെ രണ്ടിലധികം കുട്ടികളുള്ളവരെ പഞ്ചായത്തിരാജ് സംവിധാനത്തിലെ ഏതെങ്കിലും പദവിയിൽ നിന്ന് വിലക്കിയിരുന്നു. ഇതനുസരിച്ചാണ് കാന്ധമാൽ ജില്ലാ ജഡ്ജി ഗൌതം ശർമ കഴിഞ്ഞ ദിവസം പഞ്ചായത്തിലെ സാലുഗ പ്രധാന എന്ന വനിത പ്രതിനിധിയെ അയോഗ്യയാക്കിയത്.
നിയമത്തിലെ വ്യവസ്ഥകളിൽ നിന്ന് രക്ഷപ്പെടാൻവേണ്ടി കുട്ടികളുടെ എണ്ണം മറച്ചുവെച്ചുവെന്ന് ആരോപിച്ച് താജുംഗിയ പഞ്ചായത്ത് സമിതി അംഗം റുഡ മല്ലിക് പ്രധാനെതിരെ കോടതിയിൽ ഹർജി നൽകിയിരുന്നു. 2017 ൽ ദരിംഗിബാദി പഞ്ചായത്ത് സമിതിയുടെ ചെയർപേഴ്സണായി പ്രധാൻ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കുട്ടികളുടെ എണ്ണം മനപൂർവ്വം പ്രധാൻ മറച്ചുവെച്ചുവെന്നാണ് മല്ലിക്കിന്റെ അഭിഭാഷകൻ സിദ്ധേശ്വർ ദാസ് കോടതിയിൽ പറഞ്ഞത്. “1996ൽ പ്രധാന് ഒരു മകൻ ജനിച്ചിട്ടുണ്ട്. അതിനുമുമ്പ് അവർക്ക് രണ്ട് കുട്ടികളുണ്ടായിരുന്നു, ” അദ്ദേഹം പറഞ്ഞു.
അതേസമയം തന്നെ അയോഗ്യയാക്കിയ ജില്ലാ കോടതിയുടെ ഉത്തരവിനെതിരെ ഒറീസ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് പ്രധാൻ പറഞ്ഞു
Discussion about this post