ഡല്‍ഹി: ചന്ദ്രയാന്‍ ദൗത്യത്തിന് പിന്നിലെ ശക്തിയായ ഐഎസ്ആര്‍ഒ ചെയര്മാന് ഡോ കെ ശിവന് എന്നും രാജ്യസ്നേഹികള്‍ക്ക് ഹീറോയാണ്. ലളിതമായ അദ്ദേഹത്തിന്റെ ജീവിത രീതികള്‍ നേരത്തെയും ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ ഇന്‍ഡിഗോ വിമാനത്തിന്റെ ഇക്കണോമി ക്ലാസില്‍ ശിവന് യാത്ര ചെയ്യുന്നതാണ് ചര്‍ച്ച. ഇതിന്റെ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളില്‍ സഹയാത്രികര്‍ പങ്കുവച്ചതോടെ വലിയ ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയകളില്‍ നടക്കുന്നത്. അദ്ദേഹത്തെ തിരിച്ചറിഞ്ഞ മറ്റു യാത്രക്കാരോട് ചിരിച്ചു കൊണ്ട് സംസാരിക്കുന്നതും സെല്‍ഫി എടുക്കാന്‍ നിന്നുകൊടുക്കുന്നതും വിഡിയോയില്‍ കാണാം. രാജ്യത്തിന്റെ അഭിമാനമായ ഈ മനുഷ്യന്റെ എളിമ കണ്ടുപഠിക്കണമെന്നാണ് വിഡിയോയ്ക്ക് താഴെയുള്ള കമന്റുകള്‍.
ചന്ദ്രയാന്‍ 2 പൂര്‍ണവിജയം കൈവരിക്കാന്‍ കഴിയാത്തതില്‍ നിരാശനായ അദ്ദേഹത്തെ പ്രധാനമന്ത്രിയും രാജ്യവും സ്നേഹം കൊണ്ട് ചേര്‍ത്തുപിടിച്ചാണ് ആശ്വസിപ്പിച്ചത്. വലിയ പിന്തുണയാണ് രാജ്യം അന്ന് അദ്ദേഹത്തിന് നല്‍കിയത്.
https://twitter.com/yessirtns/status/1178974735591301121
കന്യാകുമാരി ജില്ലയില്‍ ജനിച്ച ശിവന്, സ്വന്തം ഗ്രാമത്തിലെ തമിഴ് മീഡിയം സ്കൂളിലാണു പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. നാഗര്‍കോവില്‍ ഹിന്ദു കോളജില്‍നിന്നു ബിരുദ പഠനം പൂര്‍ത്തിയാക്കി കുടുംബത്തിലെ ആദ്യ ബിരുദധാരിയായി. ട്യൂഷനോ മറ്റു കോച്ചിങ് ക്ലാസുകള്‍ക്കോ പോകാതെ സ്വന്തം നിലയ്ക്കായിരുന്നു പഠനം. മദ്രാസ് ഐഐടിയില്‍നിന്ന് 1980ല്‍ എയ്റോനോട്ടിക്കല്‍ എന്‍ജിനീയറിങ് ബിരുദവും ബെംഗളൂരു ഐഐഎസ്സിയില് നിന്ന് 1982ല്‍ എയ്റോസ്പേസ് എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദവും ബോംബെ ഐഐടിയില്‍ നിന്ന് 2006ല്‍ പിഎച്ച്ഡിയും സ്വന്തമാക്കി.
Discussion about this post