മോഡേണ്‍ വസ്ത്രധരിക്കാനോ പെരുമാറാനോ അറിയില്ലെന്നാരോപിച്ച് മുത്തലാഖ് ചൊല്ലിയതായി യുവതിയുടെ പരാതി. ബിഹാറുകാരിയായ നൂറി ഫാത്തിമയാണ് സംസ്ഥാന വനിതാ കമ്മിഷനു പരാതി നല്‍കിയത്.
നഗരത്തിലെ പെൺകുട്ടികളെപ്പോലെ ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കാത്തതിന്റെപേരിലും നിശാപാർട്ടികളിൽ മദ്യപിക്കാത്തതിനും ദിവസവും ഇമ്രാൻ മർദിക്കാറുണ്ടായിരുന്നെന്ന് നൂറി പറയുന്നു
2015-ലായിരുന്നു നൂറി ഫാത്തിമയുടെയും ഇമ്രാൻ മുസ്തഫയുടെയും വിവാഹം. പിന്നീട് ഇവർ ഡൽഹിയിലേക്കു താമസംമാറുകയായിരുന്നു. .
ദിവസങ്ങൾക്കുമുൻപ് ഇമ്രാൻ വീട്ടിലെത്തി മുത്തലാഖ് ചൊല്ലിയെന്നും പരാതിയിലുണ്ട്. കമ്മിഷനു മുൻപാകെ ഹാജരാകാൻ ആവശ്യപ്പെട്ട് ഇമ്രാന് നോട്ടീസ് അയച്ചെന്ന് വനിതാകമ്മിഷൻ അധ്യക്ഷ ദിൽമാനി മിശ്ര പറഞ്ഞു.മുത്തലാഖ് നിയമപ്രകാരം പ്രതി കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ മൂന്നുവർഷംവരെ ജയിൽശിക്ഷ ലഭിക്കും
Discussion about this post