തിരുവനന്തപുരം: പൊതുപരിപാടിയ്ക്കിടെ അതിഥിയായെത്തിയ ഋഷിരാജ് സിംഗ് ഐപിഎസ്, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ സല്യൂട്ട് ചെയ്തില്ലെന്ന വിഷയത്തില്‍ ഋഷിരാജ് സിംഗിന് നോട്ടിസ് , മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടപെട്ടാണ് ഋഷിരാജ് സിംഗിന് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയത്. നോട്ടിസ് നല്കാന് ആഭ്യന്തരവകുപ്പിനോട് മുഖ്യമന്ത്രി നിര്‍ദ്ദേശിക്കുകയായിരുന്നു. ഉടന്‍ വിശദീകരണം നല്‍കണമെന്നാണ് നോട്ടിസിലുള്ളത്
ആഭ്യന്തര മന്ത്രിയെ ബഹുമാനിക്കാതെ പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്നാണ് ഋഷിരാജ് സിംഗിനെതിരെ ഉയര്‍ന്ന ആരോപണം.
വിഷയത്തില്‍ ഡിജിപി ഋഷിരാജ് സിംഗില്‍ നിന്ന് വിശദീകരണം തേടിയിരുന്നു. ചടങ്ങില്‍ അതിഥിയായാണ് താന്‍ പങ്കെടുത്തതെന്നും, പ്രോട്ടോക്കോള്‍ ലംഘനമില്ലെന്നും സിംഗ് വിശദീകരണം നല്കി
Discussion about this post